രാജസ്ഥാനില്‍ എന്തും സംഭവിക്കാം!

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാജസ്ഥാനില്‍ അനിശ്ചിതത്വം. നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. മാത്രമല്ല, മറ്റ് ചെറുകക്ഷികള്‍ ചേര്‍ന്ന് 25 സീറ്റ് നേടിയിട്ടുണ്ട്. ഈ 25 സീറ്റുകളായിരിക്കും രാജസ്ഥാന്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുക. കോണ്‍ഗ്രസ് 94 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ബിജെപി 80 സീറ്റുകളുമായി തൊട്ടുപിന്നില്‍. ബി.എസ്.പി അടക്കമുള്ള മറ്റ് പാര്‍ട്ടികളുടെ നിലപാടായിരിക്കും രാജസ്ഥാനില്‍ നിര്‍ണായകമാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top