വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിക്കാന്‍ എണ്‍പതുകാരനായ് വിജയ് സേതുപതി; വീഡിയോ കാണാം

അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയതാണ് വിജയ് സേതുപതി. തമിഴകത്ത് മാത്രമല്ല, മലയാളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെ. മക്കള്‍ സെല്‍വന്‍ എന്നാണ് സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിക്കുന്നതുപോലും. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പലപ്പോഴും താരം വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘സീതാകാത്തി’. ചിത്രത്തിന്റെ പ്രെമോ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഈ ചിത്രത്തില്‍ എണ്‍പത് വയസ് പ്രായമുള്ള ആളായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്. ഇതുതന്നെയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും.

Read More: ഭീതി പടര്‍ത്തിയ മുംബൈ ഭീകരാക്രമണവും വെള്ളിത്തിരയിലേക്ക്; ടീസര്‍ കാണാം

‘സീതാകാത്തി’ക്കു വേണ്ടിയുള്ള വിജയ് സേതുപതിയുടെ മേയ്ക്ക്ഓവറും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിന്റെ പ്രമേയമെന്നു തോന്നും വിധമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംവിധാനം. ‘നടുവിലെ കൊഞ്ചം പാക്കാത കാനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലാജി തരണീതരന്‍. ഈ ചിത്രവും തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യാ നമ്പീശനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്. ഡിസംബര്‍ 20 ന് ‘സീതാകാത്തി’ തീയറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top