കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് എസ്.പി; സോണിയ ഗാന്ധിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നു

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

അതേസമയം, കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഫോട്ടോ ഫിനിഷിംഗിലേക്ക് നീങ്ങുകയാണ്. കേവല ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോള്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കിലേ ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിക്കൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top