ലൈംഗിക പീഡനത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്

ലൈംഗിക പീഡനത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി സുപ്രീംകോടതി. ഇത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളും കോടതി പുറത്തിറക്കിയിട്ടുണ്ട്. മാതാപിതാക്കൾ അനുമതി നൽകിയാൽ പോലും പോലീസിനോ ഫോറെൻസിക് അധികൃതർക്കോ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്താനുള്ള അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇരയുടെ പേരോ മറ്റ് വ്യക്തി വിവരങ്ങളോ പബ്ലിക് റാലികളിലും, സമൂഹമാധ്യമങ്ങളിലും ഉപയോഗിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കൾ അനുമതി നൽകിയാൽ പോലും പോലീസിനോ ഫോറെൻസിക് അധികൃതർക്കോ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്താനുള്ള അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പീഡനത്തിന് ശേഷം ഇര അനുഭവിക്കേണ്ടി വരുന്ന മാനസീക പീഡനങ്ങളെയും ഇരയ്ക്ക് കൽപ്പിക്കപ്പെടുന്ന സാമൂഹിക ബ്രഷ്ടിനെയും കോടതി അപലപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here