തെലങ്കാനയില്‍ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Chandrasekhar Rao

ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ. മുഖ്യമന്ത്രിയായി നാളെ സ്ഥാനമേല്‍ക്കുമ്പോള്‍ റാവുവിന് ഇത് രണ്ടാം അങ്കമാണ്. തെലങ്കാനയില്‍ നാളെ ഉച്ചക്ക് 1.24 നും 2.54 നും ഇടക്കാണ് ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാജ്ഭവനില്‍ വച്ചാണ് ചടങ്ങ്. പണ്ഡിറ്റുകളുടെ ഉപദേശപ്രകാരമാണ് ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞക്കായി ഈ സമയം തെരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന ടി.ആര്‍.എസ് എം.എല്‍.എമാരുടെ യോഗം മുഖ്യമന്ത്രിയായി ചന്ദ്ര ശേഖര റാവുവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ടി.ആര്‍.എസ് ഇന്നലെ തന്നെ ഗര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top