‘ആരാകും നാഥന്‍?’; രാജസ്ഥാന്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കും

sachin piolt

രാജസ്ഥാനില്‍ അനിശ്ചിതത്വം തുടരുന്നു. ആരാകണം മുഖ്യമന്ത്രി എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ല. മുന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്‌ലോട്ടിനും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍, ഇതില്‍ ആരാകണം മുഖ്യമന്ത്രി എന്നതിനെ ചൊല്ലി വ്യക്തതയായിട്ടില്ല. എംഎല്‍എമാരില്‍ ഒരു വിഭാഗം അശോക് ഗെഹ്‌ലോട്ടിനൊപ്പവും മറ്റൊരു വിഭാഗം സച്ചിന്‍ പൈലറ്റിനുമൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. അതിനിടയില്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top