Advertisement

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ കോടതിയുടെ ഇടപെടല്‍; ബാരിക്കേഡ് നീക്കണം

December 12, 2018
Google News 1 minute Read

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലെ ബാരിക്കേഡ് നീക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ശരംകുത്തിയില്‍ രാത്രി തീര്‍ത്ഥാടകരെ തടയുന്നത് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു.

Read More: പ്രളയം തകർത്തെറിഞ്ഞ ചെറുതോണിയിൽ പുഴ കൈയേറ്റവും അനധികൃത നിർമ്മാണവും

ശബരിമലയില്‍ നിരീക്ഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. സന്നിധാനത്ത് സ്ഥിതി ശാന്തമാകുന്നതിനാല്‍ പോലീസ് നിയന്ത്രണം കുറയ്ക്കണമെന്നാവശ്യപ്പെട്ട കോടതി വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍, ശരംകുത്തി എന്നിവിടങ്ങളിലെ ബാരിക്കേടുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.

Read More: ’96’ കന്നഡയിലേക്ക്; നായികയായി ഭാവന

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരുമിച്ച് ടിക്കറ്റെടുക്കാന്‍ തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി നിര്‍ബന്ധിക്കരുത്. യാത്രക്കാര്‍ക്ക് ആവശ്യമുള്ള ടിക്കറ്റേ നല്‍കാവൂ. നിലയ്ക്കലിലെ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തണം. ശുചി മുറിയില്‍ ഫ്‌ളഷിംഗ് സൗകര്യമുള്ള ടാങ്കുകള്‍ സ്ഥാപിക്കണം. നിലയ്ക്കലില്‍ പൊലീസിന് എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള താമസസ്ഥലം ഒരുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഹൈക്കോടതി സമിതിയുടെ ശുപാര്‍ശയിലുണ്ട്.

Read More: സ്റ്റൈല്‍മന്നനായ് രജനീകാന്ത് വീണ്ടും; ‘പേട്ട’യുടെ ടീസര്‍ കാണാം

അതേസമയം, സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ സമിതി തൃപ്തി രേഖപ്പെടുത്തി. പമ്പയില്‍ അന്നദാനം, ആരോഗ്യസംവിധാനം എന്നിവ തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here