ജി.സി.സി ഉച്ചകോടി തീരുമാനത്തിന് സൗദി മന്ത്രിസഭയുടെ പിന്തുണ

ജി.സി.സി ഉച്ചകോടി തീരുമാനത്തിന് സൗദി മന്ത്രിസഭയുടെ പിന്തുണ. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ വെല്ലുവിളികളെ ഒരുമിച്ച് നേരിടുമെന്ന പ്രഖ്യാപനടക്കം ഉച്ചകോടിയിലെ എല്ലാ തീരുമാനങ്ങൾക്കുമാണ് സൗദി മന്ത്രി സഭ പിന്തുണ പ്രഖ്യാപിച്ചത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഗൾഫ് രാജ്യങ്ങളെ കോര്‍ത്തിണക്കിയ ജി.സി.സി ഉച്ചകോടിയിലെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചത്. തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും നേരിടുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ഐക്യപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന് ചൂണ്ടി കാട്ടിയ മന്ത്രി സഭാ യോഗം ജി.സി.സി ഉച്ചകോടി തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഇറാന്റെ ശത്രുതാ നിലപാടും ആഭ്യന്തര വിഷയങ്ങളിലെ ഇടപെടലും അവസാനിപ്പിക്കണമെന്നും മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top