ഇലക്ഷനെയും വെറുതെ വിടാതെ ട്രോളന്‍മാര്‍; ചില ഇലക്ഷന്‍ ട്രോളുകള്‍ കാണാം

നാടോടുമ്പോള്‍ നടവേ ഓടണമെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. ഇന്ന് ഈ ചൊല്ല് കൂടുതല്‍ ഉത്തമം നമ്മുടെ ട്രോളന്മാര്‍ക്കാണ്. നാടോടുമ്പോള്‍ നടുവേ അല്ല ഒരുമുഴം മുന്നേ ഓടുന്നുണ്ട് ട്രോളന്മാര്‍. ഫുട്‌ബോളാണെങ്കിലും സിനിമയാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ട്രോളുകള്‍ക്ക് മാത്രം ഒരു ദാരിദ്ര്യവുമില്ല. വിഷയങ്ങളെ താത്വികമായി അവലോകനം ചെയ്ത് അരച്ച് ചതച്ച് നീരുറ്റിയെടുത്ത് ഹാസ്യത്മകതയോടെ അവതരിപ്പിക്കാന്‍ കഴിയുക എന്നതാണ് ട്രോളന്മാരുടെ വിജയം.

ഇന്ത്യ ഒന്നാകെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഇലക്ഷനാണ് ഇപ്പോള്‍ ട്രോളന്മാരുടെ ആയുധം. ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിയും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്പുമെല്ലാം ട്രോളുകളില്‍ നിറഞ്ഞാടുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും വൈറലാവുകയാണ് ഈ ഇലക്ഷന്‍ ട്രോളുകള്‍.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top