രാജസ്ഥാനിലെ മുഖ്യമന്ത്രിയെ ഇന്നറിയാം

രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി എന്ന് ഇന്നറിയാം. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് എം എല്‍ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. രണ്ടു വട്ടം മുഖ്യമന്ത്രി ആയിരുന്ന അശോക് ഗെലോട്, പി സി സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്.

അതേസമയം എ ഐ സി സി നിയോഗിച്ച നേതാക്കള്‍ ജയ്പുരില്‍ എത്തി. കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. കോണ്‍ഗ്രസ് വിമതരടക്കമുള്ള സ്വാതന്ത്രരരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി വരികയാണ്. നിലവില്‍ കോണ്‍ഗ്രസിനു 99 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിനു 101 സീറ്റുകളാണ് വേണ്ടത്. പക്ഷെ അത് തികയ്ക്കാന്‍ കോണ്‍ഗ്രസിനു വലിയ പ്രതിസന്ധി ഉണ്ടാകാനിടയില്ല.

ഹൈക്കമാന്റിന്റെ അനുവാദത്തോടുകൂടി മാത്രമേ രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കു. അതിനായി രണ്ടു നേതാക്കളും രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുതുണ്ടെന്നാണ് വിവരം. നാളെ തന്നെ ഗവര്‍ണരെ കണ്ടു മന്ത്രി സഭ രൂപികരിക്കാനുള്ള അവകാശ വാദം കോണ്‍ഗ്രസ് ഉന്നയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top