എം.എൽ.എ അനിൽ അക്കരയ്ക്കെതിരെ നിയമസഭാ സദാചാര കമ്മിറ്റി

anil akkara

വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയ്ക്കെതിരെ നിയമസഭാ സദാചാര കമ്മിറ്റി. അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിലെ വനിതാ ജീവനക്കാർക്കെതിരെ അനിൽ അക്കര നടത്തിയ പരാമർശത്തെ അനുചിതമാണെന്ന് നിയമസഭാ സദാചാര കമ്മിറ്റി കണ്ടെത്തി. തങ്ങളെ അഴിമതിക്കാരായി അനിൽ അക്കര ചിത്രീകരിച്ചുവെന്ന് രണ്ട് വനിതാ ജീവനക്കാർ സദാചാര കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.

അടാട്ട് ഫാർമേഴ്‌സ് ബാങ്കിൽ താൻ അഴിമതി നടത്തിയെങ്കിൽ ജീവനക്കാർക്കും പങ്കുണ്ടെന്ന അനിൽ അക്കരയുടെ പ്രസ്താവനയ്ക്കെതിരെയാണ് വനിതാ ജീവനക്കാർ പരാതി നൽകിയത്. പരാതിക്കാർക്കെതിരെ താൻ നടത്തിയത് സ്വന്തം നിലയിലുള്ള ആരോപണമല്ലെന്ന അനിൽ അക്കരയുടെ വിശദീകരണം കണക്കിലെടുക്കുന്നുവെന്നും സമിതി വ്യക്തമാക്കി .തന്റെ പ്രസ്താവന അപകീർത്തികരമെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന അനിലിന്റെ വിശദീകരണവും സമിതി അംഗീകരിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ നടപടി തുടരേണ്ടതില്ലെന്നും സമിതി നിലപാടെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top