ബിനാലയുടെ നാലാം പതിപ്പിന് തുടക്കമായി

കൊച്ചി മുസിരിസ് ബിനാലയുടെ നാലാം പതിപ്പിന് തുടക്കമായി. ഇനിയുള്ള മൂന്ന് മാസം കൊച്ചിയായിരിക്കും ലോകകലകളുടെ കേന്ദ്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരേ കുടക്കീഴിൽ സംഗമിക്കുമ്പോള്‍ ബിനാലെയിലെ ഓരോ കലാകാരനും കലാസൃഷ്ടിക്കും പറയാനുണ്ട് ഓരോ കഥകൾ.
കല ഒരു സ്വാഭാവികപ്രക്രിയാവുകയാണ് ഇവിടെ. ദുര്‍ഗാബായി വ്യാം, മാധവി പരേഗിന്‌റെ, ബിവി സുരേഷ്, സൈറസ് കബീറു, റീന ബാനര്‍ജി, സോങ് ഡോങ്, സൂ വില്ല്യംസണ്‍, ചിത്രഗണേശ, മര്‍സിയ ഫര്‍ഹാനയും തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തുന്നുള്ള കലാകാരന്മാര്‍ ഒന്നിക്കുമ്പോള്‍ ഒരു പുതിയ കലാ സംസ്‌കാരമാണ് ഓരോ ബിനാലെയും ഒരുക്കുന്നത്. ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക.
‘അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്’ എന്നതാണ് ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്റര്‍ പ്രമേയം. ആര്‍ക്കും അഭിപ്രായം സ്വതന്ത്രമായി പറയാന്‍ അവസരമൊരുക്കുന്ന പവലിയന്‍ ബിനാലെയുടെ ജനകീയത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പകുതിയിലധികം വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെയെന്ന ഖ്യാതിയും 108 ദിവസം നീണ്ടു നില്‍ക്കുന്ന നാലാം പതിപ്പിലൂടെ കൊച്ചി മുസരീസ് ബിനാലെക്ക് സ്വന്തമാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here