കണ്ണൂരില്‍ നിന്ന് ദമ്മാമിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി

കണ്ണൂരില്‍ നിന്നും ദമ്മാമിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി. ചില ഗള്‍ഫ് സെക്ടറുകളിലേക്ക് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് സൗദിയിലേക്കുള്ള സര്‍വീസിനുള്ള അനുമതി ലഭിക്കുന്നത്. ഇതോടെ ദമ്മാമിലെ കണ്ണൂര്‍ പ്രവാസികളും ആഹ്ലാദത്തിലാണ്.
കണ്ണൂരില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താനുള്ള അനുമതിയാണ് ഗോ എയറിന് വ്യോമയാന മന്ത്രാലയം നല്‍കിയിരിക്കുന്നത്. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് അനുമതിയാണ് ഗോഎയറിന് ലഭിച്ചത്. പുതിയ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുമായി ആദ്യ ദിനം തന്നെ റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍, ദമാമില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന സര്‍വീസ് ഇല്ലത്തതിനാല്‍ കണ്ണൂര്‍ വിമാത്താവളത്തെ കൂടുതലായും ആശ്രയിക്കുന്നവര്‍ ഏറെയുള്ള സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ കണ്ണൂരുകാര്‍ നിരാശയിലായിരുന്നു.
എന്നാല്‍, ദിവസങ്ങള്‍ക്കകം തന്നെ കണ്ണൂരില്‍ നിന്നും ദമ്മാമിലേക്കു ഗോ എയറിന് സര്‍വീസിനായുള്ള അനുമതി ലഭിച്ചതോടെ ഇവരും സന്തോഷത്തിലാണ്. പുതുവര്‍ഷ സമ്മാനമെന്നോണം ജനുവരി ആദ്യ വാരത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് ഗോ എയര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബജറ്റ് എയര്‍ ലൈനായ ഗോ എയറിന് ഗള്‍ഫിലെ മറ്റു സെക്ടറുകളിലേക്ക് നിരവധി സര്‍വീസുകള്‍ ഉണ്ടെങ്കിലും ഇതാദ്യമായാണ് സൗദിയിലേക്ക് പറക്കാനൊരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here