ലിജോ ജോസ് പെല്ലിശേരിക്ക് രജത ചകോരം

23ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ.മ.യൗ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ബഹുമതി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും ഈ.മ.യൗ സ്വന്തമാക്കി. സംവിധായകനുള്ള രജതചകോരം അടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് ഈ.മ.യൗ സ്വന്തമാക്കിയത്.
മറ്റു പുരസ്കാരങ്ങള്‍: സ്പെഷ്യൽ ജൂറി പരാമർശം – സൌമ്യാനന്ദ സാഹി, ഛായാഗ്രാഹകൻ – ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ്. പ്രത്യേക ജൂറി പരാമർശം – സിനിമ – ദ സൈലൻസ് (പോർച്ചുഗീസ്). രജത ചകോരം – നവാഗത സംവിധായിക – അനാമിക ഹക്സർ – ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ് (ചിത്രം). സുവർണ ചകോരം – ഡാർക് റൂം (സിനിമ- ഇറാൻ) – റൂഹല്ല ഹെജാസി (സംവിധായകൻ).
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here