കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ഭോപ്പാലിലേക്ക് തിരിച്ചു. രാത്രി പത്തോടെ ഭോപ്പാലില്‍ വച്ച് കമല്‍നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും. രണ്ട് ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മധ്യപ്രദേശിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമെടുത്തത്.
അതേസമയം, മന്ത്രിസ്ഥാനത്തെ കുറിച്ച് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഭോപ്പാലിലേക്ക് തിരിക്കുകയാണെന്നും ആരായിരിക്കും മുഖ്യമന്ത്രിയെന്ന് നിങ്ങള്‍ ഉടന്‍ അറിയുമെന്നും സിന്ധ്യ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here