രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല

രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ ഹൈക്കമാന്റിന്റെ പ്രതിനിധികള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കും. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കൃത്യമായ ധാരണയിലെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനായില്ല. ഓരോ എംഎല്‍എമാരേയും പ്രത്യേകം കണ്ട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഹൈക്കമാന്റ് പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് മടങ്ങിയത്. ഇരു നേതാക്കളുമായി സമവായത്തില്‍ എത്താന്‍ കഴിയാതെ വന്നതോടെ തീരുമാനം ഹൈക്കമാന്റിന് വിടുകയായിരുന്നു. ഇനി രാഹുല്‍ ഗാന്ധിയാകും അന്തിമ തീരുമാനം എടുക്കുക. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രണ്ടു പക്ഷത്ത് നിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. രാഹുല്‍ ഗാന്ധിയുമായി നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top