ഏഴ് ട്രാന്‍സ്ജെന്റര്‍ യുവതികള്‍ ശബരിമല ദര്‍ശനത്തിന്

sabarimala control to three member committee

ഏഴ് ട്രാന്‍സ്ജെന്റര്‍ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി സര്‍ക്കാര്‍ സഹായം തേടി. കൊച്ചിയില്‍ നിന്നുള്ള ഏഴ് പേരാണ് ദര്‍ശനത്തിന് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയത്. സര്‍ക്കാര്‍ അനുകൂലമായ മറുപടിയാണ് തന്നിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ട്രാന്‍സ് യുവതികളെ സംബന്ധിച്ച് അവര്‍ക്ക് ആര്‍ത്തവം ഇല്ലെന്നും അത് കൊണ്ട് ദര്‍ശനത്തിന് തടസ്സം ഇല്ലെന്നുമാണ് ഇവരുടെ വാദം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്‍കിയിരിക്കുന്ന നിയമം തങ്ങള്‍ക്കും ബാധകമാണെന്നും  ഉടന്‍ തന്നെ ദര്‍ശനം നടത്താനാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top