ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു

suice

ബി.ജെ.പി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാല്‍ നായര്‍ മരിച്ചു. ശരീരത്തില്‍ 70 ശതമാനവും പൊള്ളലേറ്റ ഇയാള്‍ അത്യാസന്ന നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സമരപന്തലിലേക്ക് മണ്ണെണ്ണയുമായി  ഓടികയറി ആത്മഹത്യയ്ക്ക് ശ്രമം നടത്തുകയായിരുന്നു ഇയാള്‍. അയ്യപ്പ ഭക്തനാണെന്നും അയ്യപ്പന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും ഇയാള്‍ വിളിച്ചു പറഞ്ഞെന്നാണ് സമര പന്തലില്‍ ഉള്ള ബിജെപി നേതാക്കള്‍ പറഞ്ഞത്.

റോഡില്‍ നിന്ന് സമരപന്തലില്‍ ഓടി കയറിയ ഇയാള്‍ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top