യുവതികള്‍ അടങ്ങുന്ന സംഘം ഡിസംബര്‍ 23ന് ശബരിമലയിലെത്തും

sabarimala

യുവതികള്‍ അടങ്ങുന്ന 23അംഗസംഘം ഡിസംബര്‍ 23ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തും. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലേക്ക് പുറപ്പെടുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ശബരിമല സന്ദര്‍ശനത്തിന് എത്തുന്നത്. അഞ്ഞൂറോളം പുരുഷന്മാരും അമ്പതോളം സ്ത്രീകളുമാണ് സംഘത്തില്‍ ഉള്ളത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്നാട്ടിലേയും കര്‍ണ്ണാടകയിലേയും സ്ത്രീകള്‍ ഇങ്ങോട്ട് എത്തുന്നത്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാറിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

കെട്ടുനിറച്ച് ശബരിമല കയറാനാണ് ഉദ്ദേശമെന്നും ഒറ്റശ്രമം കൊണ്ട് സന്ദര്‍ശനം സാധ്യമാകുമെന്ന് വിശ്വാസമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. യാത്രയോടെ സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മറ്റ് പുരോഗമന സംഘടനകള്‍ക്ക് കത്ത് അയക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. എന്നാല്‍ ബിജെപി കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ സഹായം ആവശ്യപ്പെട്ട് സമീപിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top