പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളെജിലെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ

പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളെജിലെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ. ഇന്നലെയാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ചത്. എസ്എപി ക്യാന്പിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണു തിരുവനന്തപുരത്തു പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചു ബുധനാഴ്ച വൈകിട്ടു മർദനമേറ്റത്.
സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിലായിരുന്നു മർദനം. തർക്കമുണ്ടായ ഉടൻ യൂണിവേഴ്സിറ്റി കോളേജിനു സമീപത്തുനിന്ന് എത്തിയ യുവാക്കൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. യൂണിഫോമിലായിരുന്ന പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നതു സഹപ്രവർത്തകരായ പോലീസുകാരും നാട്ടുകാരും നോക്കിനിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here