കണ്ണൂരിൽ നിന്നും ദമാമിലേക്ക് സർവീസ് നടത്താൻ ഗോഎയറിന് അനുമതി

കണ്ണൂരിൽ നിന്നും ദമ്മാമിലേക്ക് സർവീസ് നടത്താൻ ഗോഎയറിന് അനുമതി. ചില ഗൾഫ് സെക്ടറുകളിലേക്ക് ഗോഎയർ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് സൗദിയിലേക്കുള്ള സർവീസിനുള്ള അനുമതി ലഭിക്കുന്നത്. ഇതോടെ ദമ്മാമിലെ കണ്ണൂർ പ്രവാസികളും ആഹ്ലാദത്തിലാണ്.

കണ്ണൂരിൽ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസ് നടത്താനുള്ള അനുമതിയാണ് ഗോ എയറിന് വ്യോമയാന മന്ത്രാലയം നല്‍കിയിരിക്കുന്നത്. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് അനുമതിയാണ് ഗോഎയറിന് ലഭിച്ചത് . പുതിയ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുമായി ആദ്യ ദിനം തന്നെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചിരുന്നു .എന്നാൽ കണ്ണൂർ വിമാത്താവളത്തെ കൂടുതലായും ആശ്രയിക്കുന്നവർ ഏറെ യുള്ള സൗദിയിലെ കിഴക്കന് പ്രവിശ്യയിലെ കണ്ണൂരുകാർ നിരാശയിലായിരുന്നു . ദമാമിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാന സർവീസ് ഇല്ലത്തതിനാൽ .എന്നാൽ ദിവസങ്ങൾക്കകം തന്നെ കണ്ണൂരിൽ നിന്നും ദമ്മാമിലേക്കു ഗോ എയറിന് സർവീസിനായുള്ള അനുമതി ലഭിച്ചതോടെ ഇവരും സന്തോഷത്തിലാണ് .പുതു വർഷ സമ്മാനമെന്നോണം ജനുവരി ആദ്യ വാരത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ്‌ ഗോ എയര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് .ബജറ്റ് എയർ ലൈനായ ഗോ എയറിന് ഗൾഫിലെ മറ്റു സെക്ടറുകളിലേക്ക് നിരവധി സർവീസുകൾ ഉണ്ടെങ്കിലും ഇതാദ്യമായാണ് സൗദിയിലേക്ക് പറക്കാനൊരുങ്ങുന്നത്


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top