കൊച്ചി ഇന്റര്‍നാഷ്ണല്‍ ഫാഷന്‍വീക്ക് ഇന്നു മുതല്‍

ഏഴാമത് കൊച്ചി ഇന്റര്‍നാഷ്ണല്‍ ഫാഷന്‍വീക്കിന് ഇന്നു മുതല്‍ തുടക്കമാകുന്നു. ഹോട്ടല്‍ കാസിനോയിലാണ് ഫാഷന്‍ അവതരണത്തിനായുള്ള റാംപുകള്‍ ഒരുങ്ങിയിരിക്കുന്നത്. വൈകിട്ട് 7.30നും 8.30നുമായി ഷോ അരങ്ങേറും. സ്‌റ്റോം ഫാഷന്‍ കമ്പനി അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കില്‍ പ്രശസ്തരയ ആറ് ഡിസൈനര്‍മാരാണ് പങ്കെടുക്കുന്നത്.

വൈവിധ്യമാര്‍ന്ന ഡിസൈനുകളുമായി മോഡലുകള്‍ റാംപില്‍ മൂന്നു ദിവസങ്ങളിലായ് ചുവടുവെയ്ക്കും. അര്‍ച്ചന രവിയാണ് ഷോയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ഓരോ ദിവസവും രണ്ട് ഡിസൈനര്‍മാരുടെ ഡിസൈനുകളാണ് അവതരിപ്പിക്കുന്നത്.

ന്യൂയേര്‍ക്കില്‍ നിന്നുള്ള ഡിസൈനര്‍ സഞ്ജന ജോണ്‍ അവതരിപ്പിക്കുന്ന ബ്യൂട്ടിഫുള്‍ ബാഷ്ഫുള്‍ ബ്രൈഡ്‌സ് കളക്ഷനോടെയാണ് ഷോ ആരംഭിക്കുക. ഇന്റര്‍നാഷ്ണല്‍ ഖാദി ബ്രാന്‍ഡ് റെഡ് സിസ്റ്റര്‍ ബ്ലൂ അവതരിപ്പിക്കുന്ന സമ്മര്‍ ഖാദി കളക്ഷനുകളും ആദ്യ ദിവസത്തെ ഷോയില്‍ ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top