Advertisement

ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി ബസ്സുകളുടെ ചില്ല് തകര്‍ത്തു, കോഴിക്കോട്ട് വാഹനം തടയുന്നു

December 14, 2018
Google News 0 minutes Read
glass

സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ അങ്ങിങ്ങ് ആക്രമണം. പാലക്കാട്ട് മൂന്ന് കെ.എസ്.ആർ.ടി ബസ്സുകളുടെ ചില്ല് അടിച്ച് തകർത്തു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. നിറുത്തിയിട്ട ബസുകളുടെ ചില്ലുകളാണ് തകര്‍ത്തത്. ഡിപ്പോയ്ക്ക് പുറത്താണ് ഈ വാഹനങ്ങള്‍ നിറുത്തിയിട്ടിരുന്നത്.   കോഴിക്കോട് വിവിധ ഇടങ്ങളിൽ വാഹനങ്ങൾ തടയുന്നുണ്ട്. ചെലവൂരിലും വാഹനങ്ങള്‍ തടയുന്നുണ്ട്.മണ്ഡലകാലം തുടങ്ങിയതിന് ശേഷം ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന മൂന്നാമത്തെ ഹർത്താലാണ് ഇന്ന് നടക്കുന്നത്.

അയ്യപ്പഭക്തരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ സാമാന്യ ജനജീവിതം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ ജില്ലാ പൊലീസ് ചീഫുമാർക്ക് ഡിജിപിയുടെ നിർദ്ദേശം നല്‍കിയിട്ടുണ്ട് . അക്രമം നടത്തുന്നവർക്ക് എതിരെയും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ട് . കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നവരെ ഉടനടി അറസ്റ്റുചെയ്യും . ഇവർക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കും . സർക്കാർ ഓഫീസുകൾക്കും കോടതികൾക്കും ആവശ്യമായ സുരക്ഷ നൽകണമെന്നും ഡിജിപി നിർദ്ദേശം നൽകി .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here