അടവുകള്‍ പഠിച്ച് മാണിക്യന്‍; ഒടിയനിലെ പുതിയ ഗാനം

തീയറ്ററുകളില്‍ ഒടിവിദ്യകളുമായി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിസമയങ്ങള്‍ കാഴ്ചവെയ്ക്കുമ്പോള്‍ ചിത്രത്തിലേ ഗാനവും ശ്രദ്ധേയമാകുന്നു. ‘മുത്തപ്പന്റെ ഉണ്ണി ഉണരുണര്… എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലും റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണണമാണ് ഗാനത്തിന് ലഭിക്കുന്നത്. പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ഈ ഗാനം ഇതിനോടകം കണ്ടത്.
ലക്ഷ്മി ശ്രീകുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എംജി ശ്രീകുമാറാണ് ആലാപനം. ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലവും ഗാനത്തില്‍ കാണാം. ഒടിവിദ്യകള്‍ പരിശീലിക്കുന്ന മാണിക്യനാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഒടിയനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: “ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്” കിടിലന്‍ ഡയലോഗുമായ് പ്രണവ് മോഹന്‍ലാല്‍; വീഡിയോ
വി എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here