Advertisement

ആത്മാവില്‍തൊട്ട് ‘ഞാന്‍ പ്രകാശനി’ലെ പുതിയ ഗാനം; വീഡിയോ കാണാം

December 14, 2018
1 minute Read

ഫസ്റ്റ്  ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയതാണ് ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തെ. തരംഗം സൃഷ്ടിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ടീസറിന്റെ വരവും. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ചിത്രമാണ് ഞാന്‍ പ്രകാശന്‍’. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ‘ആത്മാവിന്‍ ആകാശത്തിന്നാരോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷാന്‍ റഹ്മാനും ഗൗരി ലക്ഷ്മിയും ചേര്‍ന്നാണ് ആലാപനം.

Read More: “ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്” കിടിലന്‍ ഡയലോഗുമായ് പ്രണവ് മോഹന്‍ലാല്‍; വീഡിയോ

17 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ ശ്രീനി കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിഖില വിമലാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top