സൗദി എംബസി അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴി നേടാൻ അവസരമൊരുങ്ങുന്നു

സൗദി എംബസി അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴി നേടാൻ അവസരമൊരുങ്ങുന്നു. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജൺ ഓഫീസുകൾ വഴിയായിരിക്കും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ലഭിക്കുക. കേരളത്തിൽ നിന്നും സൗദിയിലേക്ക് വരുന്ന ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റുകളുടെ സൗദി എംബസി അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്ട്സ് വഴി നേടാൻ ആകും.

നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് റീജൺ ഓഫീസുകൾ വഴിയായിരിക്കും സൗദി അറ്റസ്റ്റേഷൻ ലഭിക്കുക. സർട്ടിഫിക്കറ്റ് ഒന്നിന് 3500 രൂപയാണ് അറ്റസ്റ്റേഷൻ ഫീസ്, ഇതിന് പുറമെ അതാത് സർവ്വകലാശാലകളുടെ പരിശോധനാ ഫീസും നോർക്ക ഫീസും ഒടുക്കേണ്ടി വരും. കേരളത്തിൽ നിന്നുള്ള സർവ്വ കലാശാലകളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടക്കം സൗദി എംബസിയുടെ അറ്റസ്റ്റേഷനായി ഉദ്യേഗ്യർത്ഥികൾ നേരത്തെ പ്രൈവറ്റ് ഏജൻസികളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ സൗദി എംബസിയുമായുള്ള നോർക്കയുടെ പുതിയ കരാർ നിലവിൽ വന്നതോടെ കേരളത്തിൽ നിന്നും തന്നെ നോർക്ക റൂട്ട്സ് വഴി അറ്റസ്റ്റേഷൻ ചെയ്യാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top