ഹര്‍ത്താലിനും തകര്‍ക്കാനായില്ല ‘ഒടിയന്‍’ ആവേശത്തെ; തീയറ്ററുകളില്‍ ജനപ്രളയം തീര്‍ത്ത് ആരാധകര്‍: വീഡിയോ

ഹാര്‍ത്താലില്‍ നിന്നും പാല്‍, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കിയെന്ന് പൊതുവെ പറയാറുണ്ടല്ലോ. ഇപ്പോഴിതാ ഈ ഗണത്തിലേക്ക് പുതിയ ഒന്നു കൂടി. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഒടിയന്‍’ എന്ന സിനിമയും. ഹര്‍ത്താലിനെ പോലും വകവെയ്ക്കാതെ തീയറ്ററുകളില്‍ ജനപ്രളയം തീര്‍ത്തിരിക്കുകയാണ് ആരാധകര്‍. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ ചില തീയറ്റര്‍ കാഴ്ചകളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഏറെ ആവേശത്തോടും നിറഞ്ഞ കൈയടിയോടെയുമാണ് ആരാധകര്‍ ഒടിയനെ വരവേറ്റത്. ഒടിയന്‍ രൂപത്തിലുള്ള മോഹന്‍ലാലിന്റെ കട്ട്ഔട്ടുകളും നേരത്തെതന്നെ തീയറ്ററുകളുടെ മുന്നില്‍ സ്ഥാപിച്ചിരുന്നു. എന്തായാലും ഹര്‍ത്താലിനെ വകവെയ്ക്കാതെ ഒടിയനെ ആഘോഷിക്കുകയാണ് ആരാധകര്‍.
നേരത്തെ പ്രഖ്യാപിച്ചതുപോലെ അതിരാവിലെ തന്നെ ‘ഒടിയന്‍’ തീയറ്ററുകളിലെത്തി. ഒടിയന്റെ ഒടിവിദ്യകള്‍ കാണാന്‍ ആരാധകരും.
ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here