ആർ.എസ്.എസ്. നേതാവ് വൽസൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം

valsan thillengeri

ശബരിമലയിൽ അമ്പത്തിരണ്ടുവയസുള്ള സ്ത്രീയെ തടഞ്ഞ കേസിൽ ആർ.എസ്.എസ്. നേതാവ് വൽസൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം. തലശേരി ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ചിത്തിര ആട്ടപൂജക്കെത്തിയ സ്ത്രീയെ തടഞ്ഞതിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് വൽസൻ തില്ലങ്കേരിക്കെതിരെ കേസെടുത്തത്. സംഘർഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് വൽസൻ തില്ലങ്കേരി കോടതിയെ അറിയിച്ചു. ഇക്കാര്യം നിയമസഭയിൽ മുഖ്യമന്ത്രി തന്നെ അംഗീകരിച്ചതായും കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top