പ്രളയാനന്തര കേരള പുനർ നിർമ്മാണത്തിന് സൗജന്യ കൺസൾട്ടൻസി വാഗ്ദാനം ചെയ്തത് ലാവലിന്റെ സഹായികള്‍

പ്രളയാനന്തര കേരള പുനർ നിർമ്മാണത്തിന് സൗജന്യ കൺസൾട്ടൻസി സേവനം വാഗ്ദാനം ചെയ്ത കെ.പി.എം.ജിയും ലാവ് ലിന്റെ സഹായികൾ. ഇന്ത്യയിൽ ലാവ് ലിന്റെ കേസുകൾ നടത്തുന്നതിന് ചുമതലയുള്ള സ്ഥാപനമാണ് കെ.പി.എം.ജി എന്ന വസ്തുത മറച്ച് വച്ചാണ് അവർ കേരളത്തിലെത്തിയത്. രാജ്യത്തിനകത്തും പുറത്തും എസ്.എൻ.സി ലാവ് ലിന്റെ ബിസിനസ് പാർട്ണറായും വിവിധ പദ്ധതികളിൽ കെ.പി.എം.ജി, എസ്എന്‍സി ലാവ് ലിനെ സഹായിക്കുന്നു.
കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ് ലിൻ ഇന്ത്യയിലെ മേധാവിയ്ക്ക് നൽകിയിരിയ്ക്കുന്ന പവ്വർ ഓഫ് അറ്റോർണിയാണ് ഇത്. എസ്.എൻ.സി ലാവ് ലിന്റെ നികുതി കേസുകൾ കെ.പി.എം.ജി യാണ് നടത്തുന്നത് എന്ന് ഈ രേഖ വ്യക്തമാക്കുന്നു. പല ഘട്ടങ്ങളിലും കെ.പി.എം.ജി എസ്.എൻ.സി ലാവ് ലിന്റെ ബിസിനസ് പാർട്ടണായ് പ്രപർത്തിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. അതായത് എസ്.എൻ.സി ലാവ് ലിനുമായ് എറ്റവും അടുത്ത ബന്ധമുള്ള സ്ഥാപനമാണ് കെ.പി.എം ജി .എസ്.എൻ.സി ലാവ് ലിന്റെ ഈ അടുത്ത ബന്ധു ആണ് പ്രളയാനന്തര കേരളത്തെ പുനർനിർമ്മിയ്ക്കാനായുള്ള സൂത്രവാക്യങ്ങൾ നിർദ്ധേശിയ്ക്കാനുള്ള കൺസൾട്ടൻസി സഹായം വാഗ്ദാനം ചെയ്തത്.
ലാവ് ലിനും കെ.പി.എം.ജിയ്ക്കും തമ്മിലുള്ള ബന്ധം നമ്മുടെ രഹസ്യാന്വേഷണ എജൻസികൾക്ക് അറിയാമായിരുന്നില്ലെ എന്നതാണ് പ്രധാന സമസ്യ. രേഖാപരമായ് ഇല്ല എന്ന് പറയാൻ സാധിയ്ക്കില്ല. കാരണം കരിമ്പട്ടികയിലുള്ള ലാവ്ലിൻ കമ്പനിയുടെ രേഖകൾ രജിസ്ട്രാർ ഓഫ് കമ്പനിസ് സംസ്ഥാന സർക്കാർ എജൻസികൾക്ക് ക്യത്യമയ് എത്തിച്ച് നൽകുന്നുണ്ട് എന്നത് തന്നെ. മാത്യമല്ല ഈ സാഹചര്യത്തിൽ സൌജന്യ കൺസൾട്ടൻസി എന്ന കെ.പി.എം.ജി യുടെ പ്രഖ്യാപനം നമ്മുടെ ഭരണ നേത്യത്വം വല്ലാതെ കൊട്ടിഘോഷിച്ചതും ദുരുഹമാണ്.
കൺസൾട്ടൻസി കരാറുമായ് കേരളത്തിൽ വന്ന ലവ് ലിൻ കോടികളുടെ സപ്ലെകരാറും ആയാണ് മടങ്ങിയത്. സ്വാഭാവികമായും ഈ അനുഭവം സൌജന്യ കൺസൾട്ടൻസി എന്ന് വാക്ക് കെ.പി.എം.ജി ഉച്ചരിച്ചപ്പോൾ കേരളം ഓർക്കെണ്ടതയിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കെ.പി.എം.ജി യും ലാവ് ലിനും ആയുള്ള ബന്ധം സംശയമായെങ്കിലും ശ്രദ്ധയിൽ വരുമായിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെട്ട എസ്.എൻ.സി ലാവലിൻ പിൻ വാതിലിലൂടെ കേരളത്തിലും നുഴഞ്ഞ് കയറാനുള്ള ശ്രമമാണ് നടത്തുന്നത്. ആലുവ നഗരസഭ പരിധിയിൽ നടക്കുന്ന സൌന്ദര്യവത്ക്കരണത്തിന് അടിസ്ഥാനമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറക്കി നൽകിയത് എസ്.എൻ.സി ലാവ് ലിന്റെ ഉപസ്ഥാപനമായ അറ്റ്കിൻസാണ്. സൌജന്യമായ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകാമെന്ന അറ്റ് കിൻസിന്റെ നിർദ്ധേശം നഗരസഭ സ്വീകരിയ്ക്കുകയായിരുന്നു. അറ്റ്കിൻസിന്റെ പ്രോജക്ട് റിപ്പോർട്ട് പ്രകാരമുള്ളതാണ് കെ.എം.ആർ.എൽ ചിലവിൽ ഇപ്പോൾ ആലുവയിൽ നടക്കുന്ന സൌന്ദര്യവത്ക്കരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here