റാഫേൽ വിധിയിലെ പിഴവ് തിരുത്താൻ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ അപേക്ഷ നൽകി

റാഫേൽ വിധിയിലെ പിഴവ് തിരുത്താൻ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ അപേക്ഷ നൽകി. വിധിയുടെ 25ാം പാരഗ്രാഫിൽ ഉള്ള പിഴവ് തിരുത്തണം എന്നാണ് അപേക്ഷയിലെ ആവശ്യം. സി.എ.ജിയും പി.എ.സിയും റിപ്പോർട്ടുകളിലൂടെ റാഫേൽ ഇടപാട് പരിശോധിച്ചു എന്ന പരാമർശനം തിരുത്തണം എന്നാണ് അഭ്യർത്ഥന.
സുപ്രിംകോടതി ഉത്തരവിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതികൂട്ടിലാക്കാനുള്ള ശ്രമം തടയുകയണ് ആണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. വിധി പകർപ്പ് ഉയർത്തി രാഹുൽ ഗാന്ധിയും ഹർജ്ജിക്കാരും സർക്കാരിനെ വിമർശിച്ച പശ്ചാത്തലത്തിലാണ് നടപടി. സി.എ.ജി പി.എ.സി റിപ്പോർട്ടുകളുമായ് ബന്ധപ്പെട്ട് വിധിയിൽ തെറ്റ് കടന്ന് കൂടിയിട്ടുണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. കാലഭേദം വ്യക്തമാക്കാൻ ഉപയോഗിച്ച പ്രയോഗത്തിലെ പിഴവാണ് ഇതിനുകാരണം. ഇത് തിരുത്തി പകരം യുക്തമായ പ്രയോഗം ഉൾപ്പെടുത്തണം. കേന്ദ്രസർക്കാർ തെറ്റായ വിവരങ്ങൾ സുപ്രിംകോടതിയെ ധരിപ്പിച്ചിട്ടില്ലെന്ന് പൊതുസമൂഹത്തോട് വിശദികരിയ്ക്കുക കൂടിയാണ് ഹർജ്ജിയുടെ ലക്ഷ്യം. പ്രത്യേക തെറ്റുതിരുത്തൽ അപേക്ഷയും സത്യവാങ്മൂലത്തിനെപ്പം കേന്ദ്രസർക്കാർ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയുടെയും സത്യവാങ് മൂലത്തിന്റെയും പകർപ്പ് എതിർകക്ഷികൾക്കും കേന്ദ്രസർക്കാർ കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here