കരിമ്പട്ടികയിലുള്ള എസ്.എന്‍.സി ലാവ്‌ലിന്‍ കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നു

കരിമ്പട്ടികയിൽ ഉൾപ്പെട്ട എസ്.എൻ.സി ലാവ്‌ലിന്‍ പിൻ വാതിലിലൂടെ കേരളത്തിലും നുഴഞ്ഞ് കയറാനുള്ള ശ്രമമാണ് നടത്തുന്നത്. ആലുവ നഗരസഭ പരിധിയിൽ നടക്കുന്ന സൗന്ദര്യവത്ക്കരണത്തിന് അടിസ്ഥാനമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറക്കി നൽകിയത് എസ്.എൻ.സി ലാവ്‌ലിന്റെ ഉപസ്ഥാപനമായ അറ്റ്കിൻസാണ്. സൗജന്യമായി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകാമെന്ന അറ്റ്കിൻസിന്റെ നിർദ്ധേശം നഗരസഭ സ്വീകരിയ്ക്കുകയായിരുന്നു. അറ്റ്കിൻസിന്റെ പ്രോജക്ട് റിപ്പോർട്ട് പ്രകാരമുള്ളതാണ് കെ.എം.ആർ.എൽ ചിലവിൽ ഇപ്പോൾ ആലുവയിൽ നടക്കുന്ന സൗന്ദര്യവത്ക്കരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top