Advertisement

മക്കളെ പഠിപ്പിച്ച് ‘പഴുപ്പിക്കാന്‍’ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഇതൊന്ന് വായിക്കണം

December 15, 2018
Google News 1 minute Read
facebook

ഏത് സമയവും പഠിത്തം. സ്ക്കൂള്‍ വിട്ട് വന്നാല്‍ പകലന്തിയോളം ട്യൂഷന്‍. ഇട ദിവസങ്ങളില്‍ നൃത്തമോ, പാട്ടോ അതൊന്നും അല്ലെങ്കില്‍ ഏതെങ്കിലും സംഗീതോപകരണത്തിലുള്ള പരിശീലനം. പിന്നെ മുറപോലെ നീന്തല്‍, സ്കേറ്റിംഗ്… അങ്ങനെ നീളും കേരളത്തിലെ ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ നിശ്ചയിക്കുന്ന ‘കരിക്കുലം’. കുട്ടികളുടെ ടേസ്റ്റ് നോക്കിയല്ല പല മാതാപിതാക്കളും ഇവരെ ഇത്തരത്തില്‍ ഓരോ പരിശീലനത്തിനായി വിടുന്നത്. അത്തരത്തില്‍ സ്വന്തം കുട്ടികളെ ഇങ്ങനെ ക്രൂശിക്കുന്ന മാതാപിതാക്കള്‍ ഉണ്ണികൃഷ്ണന്‍ തച്ചന്‍പാറ എന്ന അച്ഛന്റെ കുറിപ്പ് വായിക്കണം. ഉണ്ണികൃഷ്ണന്റെ മകള്‍ ക്ലാസില്‍ ഒന്നാമതല്ല, പത്തിലും മുകളിലാണ് അവളുടെ റാങ്ക്. ഒന്നാം റാങ്ക് വേണമെന്ന നിലപാടല്ല ഉണ്ണികൃഷ്ണന്. ഈ പ്രായത്തില്‍ അവള്‍ ഇത്രയൊക്കെ പഠിച്ചാല്‍ മതി എന്ന നിലപാടാണ് തനിക്കെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഈ പ്രായത്തില്‍ ഒരുപാട് സമ്മര്‍ദ്ധം കുഞ്ഞിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ല. ഈ ഒന്നാം സ്ഥാനം ഒരു ബാദ്ധ്യതയാണെന്നാണ് എന്റെ പക്ഷമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഒന്നാം ക്ളാസില് പഠിക്കുന്ന എന്റെ മോള് നിവേദ്യ ക്ളാസില് ഫസ്റ്റല്ല. സെക്കന്റും തേര്ഡുമല്ല അവള് പത്താം റാങ്കിനും മുകളില് ആണ്. ഈ പ്രായത്തില് അവള് ഇത്രയൊക്കെ പഠിച്ചാല് മതി എന്ന നിലപാടാണ് എനിക്ക്. ക്ളാസില് ഫസ്റ്റ് വാങ്ങിയില്ല എന്നുപറഞ്ഞ് ഇന്നേവരെ അവളെ ഞങ്ങള് ചീത്തപറയുകയോ തല്ലുകയോ ചെയ്തിട്ടില്ല. അല്ലെങ്കില് തന്നെ ഈ പ്രായത്തില് ഒരുപാടു സമ്മര്ദ്ദം(pressure) അവളില് അടിച്ചേല്പ്പിക്കാന്താല്പ്പര്യവുമില്ല.

അല്ലെങ്കിലും ഈ ഒന്നാം സ്ഥാനം ഒരു ബാദ്ധ്യതയാണെന്നാണ് എന്റെ പക്ഷം. ഒരിക്കല് അവിടെ എത്തിയാല്പിന്നെ അതു നിലനിര്ത്താനുള്ള നെട്ടോട്ടത്തിലാവും…

ചാനലുകളിലെ റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുക്കുന്ന കുരുന്നുകളെയൊക്കെ കാണുമ്പോള് ഞാനോര്ക്കാറുണ്ട് എന്തുമാത്രം സമ്മര്ദ്ദത്തിലാവും അവരെന്ന്.

എന്റെ മോള് സ്ക്കൂള് യുവജനോത്സവത്തില് സിനിമാറ്റിക് ഡാന്സില് പങ്കെടുത്തിരുന്നു. യുട്യൂബില് നിന്നും സ്വയം സ്റ്റെപ്പുകള് കണ്ടുപഠിച്ചാണ് പങ്കെടുത്തത്. മോശമല്ലാതെ കളിച്ചു എന്നാലും സമ്മാനം കിട്ടാത്തതിന് ഞാനവളെ ചീത്തപറഞ്ഞില്ല. കാരണം ഇതൊക്കെ അവളുടെ ഒരു സന്തോഷം എന്നതില് കവിഞ്ഞ് ഇതിനൊന്നും അമിത പ്രാധാന്യം കൊടുക്കുന്ന ആളല്ല ഞാന്

അടുത്ത വീട്ടിലെ കുട്ടിക്ക് അത്ര മാര്ക്ക് കിട്ടി ഇത്ര മാര്ക്ക് കിട്ടി എന്നുപറഞ്ഞ് ഒരിക്കലും താരതമ്യം ചെയ്യാറുമില്ല…

അതുപോലെ സ്ക്കൂളിലെ കായിക മത്സരങ്ങളില് പലതിലും അവള് പങ്കെടുത്തു. പരിശീലനം ഇല്ലാത്തതിനാല്കപ്പൊന്നും കിട്ടിയില്ല. പക്ഷേ അവള്ക്ക് അറിയാം അവളുടെ അച്ഛ അവളെ ചീത്ത പറയില്ലെന്ന്.

ഒരിക്കല് ക്ളാസില് എന്തോ വികൃതി കാണിച്ചതിനു ടീച്ചര് അവളെ അടിക്കാന് വന്നപോ ഓടിപോയി ടീച്ചറെ കെട്ടിപിടിച്ച ആളാണ്… അടിക്കുന്നതിനു പകരം ടീച്ചര് അവളെ ഉമ്മവച്ചു…

കുട്ടികള് കളിച്ചു വളരട്ടെ…. പുതിയ കേന്ദ്ര നിയമവും അതുതന്നെ ചെറിയ ക്ളാസിലെ കുട്ടികള്ക്ക് ഹോംവര്ക്ക് പോലും പാടില്ലെന്നാണ്….. സ്ക്കൂള് ബാഗിന്റെ ഭാരം 1.5 kg മാത്രമേ പാടുള്ളൂ….

മക്കള്ക്ക് പ്രൈസ് കിട്ടി എന്നുപറഞ്ഞ് പോസ്റ്റ് ഇടുന്ന അച്ഛന്മാരെയല്ലേ ഇതുവരെ കണ്ടിട്ടുള്ളു. എന്റെ മകള്അത്രയൊന്നും പഠിക്കുന്ന കുട്ടിയല്ല എന്നു പോസ്റ്റ് ഇടുന്ന ആദ്യത്തെ അച്ഛന് ഞാനാവും….

ജയത്തിലല്ല തോല്വിയിലല്ലേ ഒരാളെ ശരിക്കും ചേര്ത്തുപിടിക്കേണ്ടത്…? നമ്മള് കൂടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത്..?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here