ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി

Bhupesh Baghel to be the next cm of chattisgarh

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗേലിനെ തെരഞ്ഞെടുത്തു. നിലവിൽ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്.

ദുർഗിൽ നിന്നുള്ള ഒ.ബി.സി വിഭാഗമായ കുർമി നേതാവായ ഭൂപേഷ് ബാഗേൽ മധ്യപ്രദേശിൽ ദിഗ് വിജയസിങ് സർക്കാരിൽ ഗതാഗത മന്ത്രിയും 2000ത്തിൽ ഛത്തീസ്ഗഢിലെ അജിത് ജോഗി സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു.

90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരത്തിലെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top