ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. രണ്ട് ദിവസത്തേക്ക് കൂടിയാണ് നിരോധനാജ്ഞ നീട്ടീയിരിക്കുന്നത്.   ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കളക്ടറാണ്  നിരോധനാജ്ഞ നീട്ടി  ഉത്തരവിറക്കിയത്.

ഇലവുങ്കൽ മുതല്‍ സന്നിധാനം വരെയാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവിലുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top