ബാംഗ്ലൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കുടുംബം

ബംഗ്ലുരുവിൽ കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ കീഴാറ്റൂരുകാരനായ വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന സംശയം ആവർത്തിച്ച് ബന്ധുക്കളും നാട്ടുകാരും. ചില മലയാളികള്‍ക്കടക്കം അർജുന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് ഇവരുടെ ആരോപണം.

തളിപ്പറമ്പ് കീഴാറ്റൂർ പുതിയേടത്ത് കെ പി പ്രഭാകരന്റേയും സുരേഖയുടേയും മകനായ എം ബി എ വിദ്യാർത്ഥി അർജുനാണ് ബാംഗ്ലൂിരില്‍ വച്ച് മരിച്ചത്. എന്നാല്‍ ബൈക്ക് അപകത്തിൽ മരിച്ചെന്നായിരുന്നു ആദ്യം ബന്ധുക്കൾക്കൾക്ക് ലഭിച്ച വിവരം. പക്ഷെ മൃതദേഹത്തിന്റെ ഫോട്ടോകൾ സുഹൃത്തുക്കൾ മുഖാന്തിരം ലഭിച്ചതോടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്. ഡിവൈഡറിൽ ബൈക്കിടിച്ച് മരിച്ചെന്ന വാദം പാടെ തള്ളുന്നതാണ് മൃതദേഹത്തിലെ കഴുത്തിലും മുഖത്തും കണ്ട മുറിപ്പാടുകൾ എന്ന് കുടുംബവും നാട്ടുകാരും പറയുന്നു. മൃതദേഹത്തിൽ കണ്ട കയറും ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.

പ്രദേശവാസികളുടെ സഹായത്തോടെ ചിലർ അർജുനേയും സുഹൃത്തുക്കളേയും അക്രമിച്ചിരുന്നെന്നും പണവും ഫോണും വാഹനവും തട്ടിയെടുത്തിരുന്നുവെന്നും പിന്നീട് പൊലീസ് മധ്യസ്ഥതയിലാണ് വാഹനം വിട്ടുനൽകിയതെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബംഗ്ലുരുവിലെ യെലഹങ്കയിലെ സ്വകാര്യ കോളേജിലാണ് അർജുൻ പഠിച്ചിരുന്നത്.മൃതദേഹം പോസ്റ്റുമാർട്ടം നടത്തി നാളെ നാട്ടിലെത്തിക്കും. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ പരാതി നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top