ജനതാദൾ എസ് സംസ്ഥാന ഭാരവാഹി യോഗം തൃശ്ശൂരിൽ പുരോഗമിക്കുന്നു

ജനതാദൾ എസ് സംസ്ഥാന ഭാരവാഹി യോഗം തൃശ്ശൂരിൽ തുടരുകയാണ്. മന്ത്രിയായ ശേഷവും കെ കൃഷ്ണൻ കുട്ടി പ്രസിഡന്റ് പദവിയിൽ തുടരുന്നത് സംബന്ധിച്ചും തെരഞ്ഞെടുപ്പ് മുന്നിൽ് കണ്ട് ഭിന്നതകൾ പരിഹരിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചനടക്കും.
പാർടി സംസ്ഥാന പ്രസിഡൻറ് കെ.കൃഷ്ണൻകുട്ടി മന്ത്രിയായതിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന നിർവാഹക സമിതിയോഗമാണ് തൃശ്ശൂരിൽ പുരോഗമിക്കുന്നത്. പ്രസിഡണ്ടായി കെ കൃഷ്ണൻകുട്ടി തുടരുന്നത് സംബന്ധിച്ച പാർട്ടിയിലെ പ്രതിസന്ധി യോഗത്തിൽ ചർച്ചയായേക്കും. മന്ത്രി സ്ഥാനവും പ്രസിഡന്റ് പദവിയും ഒരാൾ തന്ന വഹിക്കുന്നതിൽ പാർട്ടി നേതൃതലത്തിൽ തന്നെ കടുത്ത അതൃപ്തി ഉടലെടുത്തിരുന്നു.
നേരത്തെ മാത്യു ടി തോമസ് മന്ത്രിയായപ്പോൾ ഉടൻ തന്നെ പ്രസിഡൻറ് പദവി രാജിവെച്ചിരുന്നു. എന്നാൽ കൃഷ്ണൻകുട്ടി മന്ത്രിയായി രണ്ടാഴ്ച പിന്നിടുമ്പോഴും പ്രസിഡൻറ് പദവി ഇതുവരെയും ഒഴിഞ്ഞിട്ടില്ല.
പുതിയ പ്രസിഡൻറിനെ സംബന്ധിച്ച് ദേശീയ നേതൃത്വം സൂചനയും നൽകിയിട്ടില്ല.
നേതൃത്വത്തിെൻറ നിലപാടുകളിൽ ജില്ലാ ഘടകങ്ങളിലും ഭിന്നതയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സംസഥാന ഭാരവാഹി യോഗം തൃശ്ശൂരിൽ പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here