സൗദിയിൽ വാഹനാപകടത്തിൽ മലയാളീ വീട്ടമ്മയും മകനും മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ മലയാളീ വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിക്ക് സൗദിയിലെ അൽ ഖൗസിൽ നിന്ന് ഹാലിയിലേക്ക് പോകുമ്പോൾ ഖുൻഫുദയിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. മൃതദേഹം ഖുൻഫുദ ജനറൽ ആശുപത്രിയിൽ. പരിക്കേറ്റ ഇസ്ഹാഖും ചെറിയ കുട്ടിയും ഇതേ ആശുപത്രയിൽ ചികിത്സയിലാണ്. ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്. രണ്ടുദിവസം മുമ്പാണ് കുടുംബം സന്ദർശക വിസയിൽ സൗദിയിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top