ചത്തീസ്ഗഢിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം

ചത്തീസ്ഗഢിൽ ആരാണ് മുഖ്യമന്ത്രിയെന്ന് ഇന്നറിയാം. ടി എസ് സിംഗ് ദിയോ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഭൂപേഷ് ഭാഗലിന് ഉപമുഖ്യമന്ത്രി പദം നൽകി അതൃപ്തി ഒഴിവാക്കാനും ശ്രമം ഉണ്ട്. കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയിൽ പ്രശ്‌നപരിഹാരം ഉണ്ടായെന്ന് നേതാക്കൾ അവകാശപെട്ടിരുന്നു.

ഇന്ന് നടക്കുന്ന കോൺഗ്രസ്സ് എം എൽ എ മാരുടെ യോഗത്തിൽ നിയനസഭാ കക്ഷി നേതാവിനെ തിരഞെടുക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും വരുന്ന 17 നു സത്യപ്രതിജ്ഞ നടക്കുമെങ്കിലും ചത്തീസ്ഗഡിൽ 18നായിരിക്കും നിയുക്ത മുഖ്യമന്ത്രി അധികാരമേൽക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top