Advertisement

ഛത്തീസ്‌ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട: 12 പേരെ കൊലപ്പെടുത്തി സുരക്ഷാ സേന

January 16, 2025
Google News 2 minutes Read
Maoists

ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂർ – സുക്മ ജില്ലാ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു എസ്എൽ റൈഫിളടക്കം പല ആുധങ്ങളും ഇവരിൽ നിന്ന് കണ്ടെത്തി.

ഡിആർജി, മൂന്ന് ജില്ലകളിൽ നിന്നായുള്ള കോബ്ര 205, 206. 208, 210, 229 ബറ്റാലിയനുകളും ചേർന്നാണ് ആക്രമണം നടത്തിയത്. ജനുവരി നാലിന് ഛത്തീസ്‌ഗഡിൽ അഞ്ച് മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബസ്‌തർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

പിന്നീട് ജനുവരി ആറിന് മാവോയിസ്റ്റുകൾ തിരിച്ചടിക്കുകയും ചെയ്തു. ജില്ലാ റിസർവ് ഗാർഡ് അംഗങ്ങളായ എട്ട് പേരും ഒരു ഡ്രൈവറും അടക്കം 9 പേർ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ബിജാപൂർ ജില്ലയിൽ സൈനിക വാഹനം ബോംബ് വെച്ച് തകർത്താണ് മാവോയിസ്റ്റുകൾ തിരിച്ചടിച്ചത്.

Story Highlights : 12 Naxals killed in encounter with security forces in Chhattisgarh’s Sukma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here