പികെ ശശിക്കെതിരെ പാർട്ടി കൈകൊണ്ടത് ശക്തമായ നടപടി : സീതാറാം യെച്ചൂരി

പികെ ശശിക്കെതിരെ പാർട്ടി കൈകൊണ്ടത് ശക്തമായ നടപടിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശിക്ഷ കാലാവധി പൂർത്തിയായാലും ശശിയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമോ എന്ന് ആലോചിക്കുമെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കാനാണ് ശ്രമമെന്നും യെച്ചൂരി വ്യക്തമാക്കി
മൂന്ന് ദിവസങ്ങളിലായി നടന്ന പാർട്ടി പോളിറ്റ് ബ്യൂറോക്കും, കേന്ദ്ര കമ്മിറ്റിക്ക് ശേഷമായിരുന്നു യെച്ചൂരി മാധ്യമങ്ങളെ കണ്ടത്. ശശിക്കെതിരെ ഇതിനെക്കാൾ മികച്ച നടപടിയെടുക്കുവാനില്ല, നിലവിൽ പാർട്ടിയും ശശിയുമായി യാതൊരു ബന്ധവുമില്ലെന്ന് യെച്ചൂരി പറഞു. ലോക്‌സഭ തിരഞെടുപ്പിലേക്കുള്ള പാർട്ടി നയം കേന്ദ്രത്തിൽ മതേതര സർക്കാർ കൊണ്ടുവരുകയാണ്. ബിജെപിയെ ചെറുക്കുകയെന്നതാണ് മുഖ്യ അജണ്ട എന്നും യെച്ചൂരി പറഞു. പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാരെന്ന് ഇപ്പോൾ തീരുമാനിക്കേണ്ടതില്ല, അത് തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കേണ്ടതുള്ളു എന്നും യെച്ചൂരി കൂട്ടിചേർത്തു. ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്തിയായി ഉയർത്തി കാട്ടിയുള്ള പരാമർശത്തെ തുടർന്നാണ് യെച്ചൂരിയുടെ പ്രതികരണം.
അതേസമയം, റാഫേലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യം യെച്ചൂരി ആവർത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here