വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എകെജി സെന്റർ അടക്കം അയ്യപ്പ ഭക്തർ അടിച്ചു തരിപ്പണമാക്കും; പ്രകോപന പ്രസംഗവുമായി എ എൻ രാധാകൃഷ്ണൻ

ശബരിമലയുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എ കെജി സെന്റർ അടക്കം പിണറായി വിജയന്റെ സർവതും അയ്യപ്പ ഭക്തർ അടിച്ചു തരിപ്പണമാക്കുമെന്ന് എ എൻ രാധാകൃഷ്ണൻ. പോത്തൻകോട നടന്ന പ്രസംഗത്തിലാണ് ബിജെപി നേതാവ് ഇക്കാര്യം പറഞ്ഞത്.

യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.
ഗുണ്ടകളായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top