മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢിലെയും കർഷകരുടെ കടങ്ങൾ എഴുതി തള്ളുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢിലെയും കർഷകരുടെ കടങ്ങൾ എഴുതി തള്ളുന്നു. പത്ത് ദിവസത്തിനകം കർഷകരുടെ മുഴുവൻ കടബാധ്യതകളും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മാത്രമല്ല കാർഷികോൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ താങ്ങുവില ക്വിന്റലിന് 1700ൽ നിന്ന് 2500 രൂപയായി ഉയർത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ മധ്യപ്രദേശ് സർക്കാരും കർഷകരുടെ കടം എഴുതിതള്ളുമെന്ന് പറഞ്ഞിരുന്നു. 2018 മാർച്ച് 31 ന് മുമ്പ് ദേശസാൽകൃത ബാങ്കുകളിൽ നിന്നും സഹകരണബാങ്കിൽ നിന്നും എടുത്ത കടങ്ങളാണ് എഴുതിതള്ളിയത്.അധികാരമേറ്റ് രണ്ട് മണിക്കൂറിനകമായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here