അഡ്വ മാധവി ദിവാനെ സോളിസിറ്റർ ജനറലായി നിയമിച്ചു

madhavi divan appointed as solicitor general

അഡ്വ മാധവി ദിവാനെ കേന്ദ്ര സർക്കാരിന്റെ സോളിസിറ്റർ ജനറലായി നിയമിച്ചു. ഈ സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വനിതയാണ് മാധവി ദിവാൻ. 2020 ജൂൺ 30 വരെ ആയിരിക്കും ദിവാന്റെ കാലവധി.

കേന്ദ്ര സർക്കാരിന്റെ സോളിസിറ്റർ ജനറലായി നിയമിതയാകുന്ന ആദ്യ വനിതയായിരുന്നു മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങ്. പിന്നീട് അഭിഭാഷക പിങ്കി ആനന്ദും ഈ സ്ഥാനത്ത് എത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top