Advertisement

അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു

March 4, 2022
Google News 2 minutes Read
aman lekhi

അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു. കേന്ദ്രസര്‍ക്കാരിന് രണ്ടുവരി രാജിക്കത്ത് കൈമാറി. രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭക്കോണം തുടങ്ങിയ പ്രധാന കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്. 2018 മാര്‍ച്ചില്‍ അഡിഷണല്‍ ഏജിയായി നിയമിതനായ അമന്‍ ലേഖിയുടെ കാലാവധി 2023 ജൂണ്‍ മുപ്പത് വരെ നീട്ടിയിരുന്നു.

‘അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പദവിയില്‍ നിന്നൊഴിയാന്‍ ഉടന്‍ തന്നെ രാജി സമര്‍പ്പിക്കുകയാണ്. നിയമ-നീതി മന്ത്രി കിരണ്‍ റിജിജുവിന് അയച്ച കത്തില്‍ ലേഖി പറഞ്ഞു. സുപ്രിംകോടതി അഭിഭാഷകനായ പ്രണ്‍നാഥ് ലേഖിയുടെ മകനാണ് അമന്‍ ലേഖി.

Read Also :മുന്‍ കരസേനാ മേധാവി ജനറല്‍ എസ്.എഫ് റോഡ്രിഗസ് അന്തരിച്ചു

ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്റ് അംഗം മീനാക്ഷി ലേഖിയാണ് ഭാര്യ. അഭിഭാഷകന്‍ കൂടിയായ ലേഖി ഇപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി കൂടിയാണ്.

Story Highlights: aman lekhi, Additional Solicitor General

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here