അറബിക്കടലിന്റെ സിംഹമാകാന്‍ മോഹന്‍ലാല്‍; ചിത്രത്തെക്കുറിച്ച് പുതിയ വിശേഷം പങ്കുവെച്ച് താരം

തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണത്തോടെ ‘ഒടിയന്‍’ പ്രദര്‍ശനം തുടരുമ്പോള്‍ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. ഡിസംബര്‍ ഒന്നു മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി തയാറാക്കിയ കൂറ്റന്‍ പേടകത്തിന്റെ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.’ബാഹുബലി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കലാസംവിധായകന്‍ സാബു സിറിളിന്റെ നേതൃത്വത്തിലാണ് ചിത്രത്തിനുവേണ്ടിയുള്ള കപ്പല്‍ ഒരുക്കിയത്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

Read More: തബലയില്‍ താളമിട്ട് മൂന്നു വയസുകാരന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ: വീഡിയോ

നൂറു കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയ താരനിരകളും അണിനിരക്കുന്നുണ്ട്.മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളില്‍ നിന്നും താരനിരകള്‍ ചിത്രത്തില്‍ വേഷമിടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top