എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

KSRTC

കെ.എസ്.ആർ.ടി.സിയിലെ എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ നൽകിയ അപ്പീൽ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെ എസ് ആര്‍ട്സി പുനഃപരിശോധനാ ഹര്‍ജിയും നല്കിയിട്ടുണ്ട്. എം പാനലുകാരെ പിരിച്ചുവിട്ട് കോടതിക്ക് റിപ്പോർട്ട് നൽകാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. 4071 എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കേണ്ടി വരുമെന്നും ഇവരെ തിരക്കിട്ട് ഒഴിവാക്കുന്നത് പ്രവർത്തനത്തെ ബാധിക്കുമെന്നും ചൂണ്ടികാട്ടി കെ എസ് ആര്‍ടിസി നല്കിയ പുനഃപരിശോധനാ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളുകയും കോടതി ഉത്തരവ് നടപ്പാക്കാന് നിര്‍ദേശിക്കുകയും ചെയ്തു. കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ്  ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top