അശോക് ഖേലോട്ടും സച്ചിന്‍ പൈലറ്റും അധികാരമേറ്റു

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഖേലോട്ടും ഉപമുഖ്യ മന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരമേറ്റു. ഗവർണ്ണർ കല്ലാണ്‍ സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവർ പങ്കെടുത്തു. ജയ്പ്പൂരിലെ ആല്‍ബർട്ട് മൂസിയം ഹാളില്‍ നടന്ന ചടങ്ങലിലാണ്.രാജസ്ഥാനിലെ 12 മത്തെ മുഖ്യ മന്ത്രിയായി അശോക് ഗെലോട്ട് സത്യ പ്രതിഞ് ചെയ്ത് അധികാരമേറ്റത്
ഒപ്പം ഉപമുഖ്യ മന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരമേറ്റു. ഇത് മൂന്നാം തവണയാണ് അശോക് ഖേലോട്ട് മുഖ്യ മന്ത്രി സ്ഥാനത്ത് എത്തുന്നത്. 98ലും 2008ലും സംസ്ഥാനത്ത് അധികാരത്തിൽ എത്തിയപ്പോൾ ഗേലോട്ട് ആയിരുന്നു മുഖ്യമന്ത്രി . സത്യപ്രതിഞ്ഞ ചടങ്ങിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ടി ഡി പി നേതാവ് ചന്ദ്ര ബാബു നായിഡു, ജെഡിയും നേതാക്കളായ കുമാരസ്വാമി,എച്ച് ഡി ദേവഗൌഡ, എന്നിവർ സത്യ പ്രതിഞ് ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിഞ ചടങ്ങ് പ്രതിപക്ഷ ഐക്യ നിരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും എസ് പി നേതാവ് അഖിലേഷ് യാദവ്, ബി.എസ് പി നേതാവ് മായാവതി,ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനർജി, എന്നിവർ ചടങ്ങിൽ എത്താത്തത് തിരിച്ചടിയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here