ശബരിമല ദർശനം തടഞ്ഞ സംഭവം; ട്രാന്‍സ് ജെന്റേഴ്സ് ഇന്ന് പരാതി നല്‍കും

sabarimala trans

ശബരിമല ദർശനം തടഞ്ഞ പോലീസ് നടപടിക്കെതിരെ ട്രാൻസ്ജെന്‍ഡേഴ്സ് കൂട്ടായ്മ ഇന്ന് ഹൈക്കോടതി മേൽനോട്ട സമിതിക്ക് പരാതി നൽകും . ആരെയും പ്രകോപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ദർശനത്തിന് പോയ ട്രാൻസ്ജെൻഡേഴ്സ് സംഘത്തിലുൾപ്പെട്ട അനന്യ വ്യക്തമാക്കി . സുപ്രിംകോടതി വിധിയിൽ ലിംഗവ്യത്യാസം ഇല്ലാതെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടെന്നു പറയുമ്പോഴും അവസാന ഭാഗത്തു സ്ത്രീ-പുരുഷൻ എന്ന് എടുത്ത് പറയുന്നത് കൊണ്ടുള്ള വ്യക്തത കുറവ് മൂലമാണ് പോലീസിന് തടഞ്ഞതെന്ന് അനന്യ 24 നോട് പറഞ്ഞു . തൃപ്തി ഷെട്ടി , അനന്യ രഞ്ചു , അവന്തിക എന്നിവരെയാണ് ഇന്നലെ എരുമേലിയിൽ വെച്ച് പോലീസ് തടഞ്ഞത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top