ഇന്ന് റദ്ദാക്കിയത് 1763 ഷെഡ്യൂളുകള്‍; ഗതാഗതമന്ത്രി

ak saseendran

സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 1763 ഷെഡ്യൂളുകളാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കിയതോടെയാണ് ഈ അവസ്ഥയുണ്ടായത്. കണ്ടക്ടര്‍മാരുടെ അഭാവത്തിലാണ് ഷെഡ്യൂളുകള്‍ റദ്ദാക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ടക്ടര്‍ പദവിയിലേക്ക് അഡൈ്വസ് മെമ്മോ ലഭിച്ചവരെല്ലാം വരാനിടിയില്ല. ഒഴിവു വന്നാല്‍ എം പാനല്‍ നിയമനം പരിശോധിക്കും. എം പാനല്‍ നിയമനം വീണ്ടും പരിഗണനയിലുണ്ട്. നിയമനത്തില്‍ സര്‍ക്കാര്‍ കോടതിയുടെ നിലപാട് തേടും. പി.എസ്.സി ലിസ്റ്റില്‍ നിന്നും വേണ്ടത്ര കണ്ടക്ടര്‍മാരെ കിട്ടില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ’24’ വെര്‍ഡിക്ടിലാണ് മന്ത്രിയുടെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top