കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയിലേക്ക് വ്യാഴാഴ്ച കൂട്ടനിയമനം

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികളും വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സിയുടെ ആസ്ഥാന മന്ദിരത്തില്‍ ഹാജരാകണമെന്ന് നിര്‍ദേശം. മറ്റന്നാള്‍ കൂട്ടനിയമനം നടത്താനുള്ള നീക്കമാണ് കെ.എസ്.ആര്‍.ടി.സിയുടേത്. 4051 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സിയുടെ ആസ്ഥാന മന്ദിരത്തില്‍ എത്തണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് ബാച്ചുകളായാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തേണ്ടതെന്നും അറിയിപ്പില്‍ പറയുന്നു.
Read More: മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെള്ളിച്ചെണ്ണകള്‍ സംസ്ഥാനത്ത് നിരോധിച്ചു
കണ്ടക്ടര്‍ ലിസ്റ്റിലുള്ളവര്‍ ഉടന്‍ നിയമനം നല്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നീക്കം. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കണമെങ്കില്‍ പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് ഉടന്‍ നിയമനം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here